CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

Tuesday, September 9, 2008

എന്റെ പ്രിയ സുഹൃത്തിനു വേണ്ടി .....

ചിലപ്പോള്‍ അങ്ങനെ ആണത്,
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്നു,
എപ്പോള്‍,എന്നെന്നരിയാതെ കടന്നുവരുന്നു,
അതില്‍ ആരൊക്കെയോ ഒരുമാത്ര നിന്നു കടന്നുപോകുന്നു,
ഹൃദയത്തില്‍ ഒരു കയ്യോപിട്ട ശേഷം,
നാം ഒരിക്കലും ഒരുപോലെ ആവുന്നില്ല,
ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ,
ഒടുക്കമോ ഇല്ലാതെ,
അടുത്തത് എന്തെന്നറിയാതെ...
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്,
ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതുതന്നെ...

ചില സൌഹൃദങ്ങള്‍,ദൂരമോ,നിറമോ,ഒന്നുമറിയാതെ,
സമാന്തരങ്ങളില്‍,സമാനതകളില്‍ ഒന്നിക്കുന്നു,
അന്ന്യോന്യം നിശബ്ധമായി സംസാരിക്കുന്നു....
ദൂരെയാനെന്കിലും നീ ഇന്നും എന്റെ
ഓര്‍മകളില്‍ തെളിഞ്ഞു നില്ക്കുന്നു....

നിന്റെ സൌഹൃദം എനിക്ക്
വളരെ വിലപ്പെട്ടതാണ്‌...
ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന
ആ സൌഹൃദത്തിനു മുന്‍പില്‍ സമര്‍പിക്കുന്നു...
ഹൃദയപൂര്‍വ്വം .......






2 Scribbles:

Unknown said...

നിന്‍റെ സൌഹൃദം എനിക്ക്
വളരെ വിലപ്പെട്ടതാണ്‌ ....
മനസ്സില്‍ എന്നും പൂകാലം

Anuradha said...

hmmmmmmmmmmmmm deeeee kaduke